Today: 30 Jun 2026 GMT   Tell Your Friend
Advertisements
ജര്‍മ്മനിയില്‍ മുങ്ങിമരണം ; ഹൈഡല്‍ബര്‍ഗില്‍ നെക്കാര്‍ നദിയില്‍ മലയാളി മാസ്ററര്‍ ബിരുദ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു
ബര്‍ലിന്‍: ജര്‍മ്മനിയില്‍ കടുത്ത വേനല്‍ച്ചൂട് തുടരുന്നതിനിടെ രാജ്യത്തെ നടുക്കി വന്‍ ദുരന്തം. കഴിഞ്ഞ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലായി രാജ്യത്തെ വിവിധ തടാകങ്ങളിലും നദികളിലുമായി ഒഴുക്കില്‍പ്പെട്ടും നീന്താനിറങ്ങിയും 26 പേര്‍ മരണമടഞ്ഞതായി ജര്‍മ്മന്‍ ലൈഫ് സേവിംഗ് സൊസൈറ്റി (DLRG) അറിയിച്ചു. മരണപ്പെട്ടവരില്‍ ഭൂരിഭാഗവും പുരുഷന്മാരും ആണ്‍കുട്ടികളുമാണെന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.

ജര്‍മ്മനിയിലെ മലയാളി സമൂഹത്തെയാകെ ഞെട്ടിച്ചുകൊണ്ട് വീണ്ടുമൊരു ജലാശയ ദുരന്തം. ഹൈഡല്‍ബര്‍ഗിലെ നെക്കാര്‍ (Neckar) നദിയില്‍ നീന്താനിറങ്ങിയ 27 വയസ്സുകാരനായ മലയാളി വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം എട്ട് മണിയോടെ ഹൈഡല്‍ബര്‍ഗ്~വീബ്ളിംഗനിലെ (HeidelbergWieblingen) ഫെസ്ററ്പ്ളാസിന് താഴെയുള്ള നദീതീരത്തായിരുന്നു ഈ ദാരുണ സംഭവം നടന്നത്.



ലഭ്യമായ വിവരങ്ങള്‍ പ്രകാരം, വാരാന്ത്യത്തിലെ ചൂടില്‍ നിന്നും ആസ്വാസം തേടി 2 സുഹൃത്തുക്കള്‍ക്കൊപ്പമാണ് 27 കാരനായ യുവാവ് നെക്കര്‍ നദീതീരത്ത് എത്തിയത്. തുടര്‍ന്ന് ഇവര്‍ നദിയില്‍ നീന്താനിറങ്ങുകയായിരുന്നു. എന്നാല്‍ പെട്ടെന്ന് തന്നെ യുവാവ് സുഹൃത്തുക്കളുടെ കണ്‍മുന്നില്‍ നിന്നും അപ്രത്യക്ഷനായി. പരിഭ്രാന്തരായ സുഹൃത്തുക്കള്‍ ഉടന്‍ തന്നെ എമര്‍ജന്‍സി കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിക്കുകയായിരുന്നു.

വിവരമറിഞ്ഞ് പോലീസും ജര്‍മ്മന്‍ ലൈഫ് സേവിംഗ് സൊസൈറ്റിയുടെ (DLRG) രക്ഷാപ്രവര്‍ത്തകരും, ഡൈവര്‍മാരും (Divers) അടങ്ങുന്ന വന്‍ സംഘം സ്ഥലത്തെത്തി വലിയ രീതിയിലുള്ള തിരച്ചില്‍ ആരംഭിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ യുവാവിനെ വെള്ളത്തിനടിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ കരയ്ക്കെത്തിച്ച് കൃത്രിമ ശ്വാസം നല്‍കാനും ജീവന്‍ രക്ഷിക്കാനുമുള്ള അടിയന്തര ശ്രമങ്ങള്‍ നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൈഡല്‍ബര്‍ഗ് യൂണിവേഴ്സിറ്റിയില്‍ മാസ്ററര്‍ ബിരുദം കഴിഞ്ഞ വിദ്യാര്‍ത്ഥിയാണ്. ഹൈഡല്‍ബര്‍ഗ് ക്രിമിനല്‍ പോലീസ് കേസ് രജിസ്ററര്‍ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.

ഒരു വാരാന്ത്യത്തില്‍ മാത്രം 26 പേര്‍ മുങ്ങിമരിച്ചു ; ജാഗ്രതാ നിര്‍ദ്ദേശവുമായി ഡി.എല്‍.ആര്‍.ജി (DLRG)
ജര്‍മ്മനിയില്‍ കടുത്ത വേനല്‍ച്ചൂട് തുടരുന്നതിനിടെ രാജ്യത്തെ നടുക്കി വന്‍ ദുരന്തം. കഴിഞ്ഞ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലായി രാജ്യത്തെ വിവിധ തടാകങ്ങളിലും നദികളിലുമായി ഒഴുക്കില്‍പ്പെട്ടും നീന്താനിറങ്ങിയും 26 പേര്‍ മരണമടഞ്ഞതായി ജര്‍മ്മന്‍ ലൈഫ് സേവിംഗ് സൊസൈറ്റി (DLRG) അറിയിച്ചു. മരണപ്പെട്ടവരില്‍ ഭൂരിഭാഗവും പുരുഷന്മാരും ആണ്‍കുട്ടികളുമാണെന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.
ജര്‍മ്മനിയില്‍ 42 ഡിഗ്രി സെല്‍ഷ്യസിലെത്തിയ കടുത്ത ഉഷ്ണ തരംഗത്തില്‍ രാജ്യവും ജനങ്ങളും നട്ടം തിരിയുകയാണ്.

ജര്‍മ്മനിയിലെ മലയാളി വിദ്യാര്‍ത്ഥികളും പ്രവാസികളും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
യൂറോപ്പിലെയും പ്രത്യേകിച്ച് ജര്‍മ്മനിയിലെയും ജലാശയങ്ങള്‍ കാണുന്നതുപോലെയല്ല, അവ അതീവ അപകടകരമായ നിരവധി ഘടകങ്ങള്‍ ഒളിപ്പിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കണം. ജര്‍മ്മനിയിലെ മലയാളി വിദ്യാര്‍ത്ഥികളും പ്രവാസികളും ഇനി പറയുന്ന കാര്യങ്ങള്‍ അടിയന്തരമായി ശ്രദ്ധിക്കുക:

അടിയൊഴുക്കുകള്‍ (Undercurrents) തിരിച്ചറിയുക: നദികളിലും കനാലുകളിലും ഉപരിതലത്തില്‍ വെള്ളം ശാന്തമായി കാണപ്പെടുമെങ്കിലും അടിത്തട്ടില്‍ ശക്തമായ ഒഴുക്കുണ്ടാകും. നീന്തല്‍ അറിയാവുന്നവര്‍ പോലും ഇത്തരം അടിയൊഴുക്കുകളില്‍ പെട്ടാല്‍ രക്ഷപെടാന്‍ പ്രയാസമാണ്.

താപനില വ്യത്യാസം (Cold Shock): പുറത്ത് നല്ല ചൂടാണെങ്കിലും ജര്‍മ്മനിയിലെ നദികളിലെയും ആഴമേറിയ തടാകങ്ങളിലെയും വെള്ളം കടുത്ത തണുപ്പുള്ളതായിരിക്കും. ചൂടായ ശരീരവുമായി പെട്ടെന്ന് തണുത്ത വെള്ളത്തിലേക്ക് ചാടുമ്പോള്‍ 'കോള്‍ഡ് ഷോക്ക്' ഉണ്ടാകാനും ഹൃദയസ്തംഭനം (Cardiac Arrest) സംഭവിക്കാനും സാധ്യത വളരെ കൂടുതലാണ്.

ക്വാറി തടാകങ്ങള്‍ (Baggersee) ചതിക്കുഴികളാണ്: മണലെടുക്കുന്ന തടാകങ്ങളില്‍ പെട്ടെന്ന് ആഴം കൂടുന്ന ഭാഗങ്ങളുണ്ടാകും. കൂടാതെ അടിത്തട്ടിലെ ചെളിയും താപനിലയിലെ പെട്ടെന്നുള്ള വ്യത്യാസവും അപകടം ക്ഷണിച്ചുവരുത്തും.

അനുമതിയില്ലാത്ത സ്ഥലങ്ങളില്‍ ഇറങ്ങരുത്: 'Baden verboten' (നീന്തല്‍ നിരോധിച്ചിരിക്കുന്നു) എന്ന ബോര്‍ഡുകള്‍ ഉള്ള സ്ഥലങ്ങളിലും, ലൈഫ് ഗാര്‍ഡുമാരുടെ സേവനമില്ലാത്ത ഇടങ്ങളിലും ഒരുകാരണവശാലും വെള്ളത്തില്‍ ഇറങ്ങരുത്.

മദ്യപിച്ചുള്ള നീന്തല്‍ പൂര്‍ണ്ണമായും ഒഴിവാക്കുക: സുഹൃത്തുക്കളോടൊപ്പം കൂടുമ്പോള്‍ മദ്യപിച്ച ശേഷം വെള്ളത്തില്‍ ഇറങ്ങുന്ന പ്രവണത പൂര്‍ണ്ണമായും ഒഴിവാക്കുക. ഇത് അപകടസാധ്യത ഇരട്ടിയാക്കും.

നമ്മുടെ ഒരു ചെറിയ അശ്രദ്ധ വലിയൊരു ദുരന്തത്തിലേക്കും നമ്മുടെ കുടുംബത്തിന്റെ കണ്ണീരിലേക്കുമാണ് വഴിമാറുന്നത്. ദയവായി ജലാശയങ്ങളില്‍ പോകുമ്പോള്‍ അതീവ ജാഗ്രത പാലിക്കുക.

ദുരന്തഭൂമിയായി മാറിയ ജലാശയങ്ങള്‍
അതിവേഗം ഉയര്‍ന്ന താപനിലയെത്തുടര്‍ന്ന് ലക്ഷക്കണക്കിന് ആളുകളാണ് വാരാന്ത്യത്തില്‍ ജര്‍മ്മനിയിലെ വിവിധ ബീച്ചുകളിലേക്കും തടാകങ്ങളിലേക്കും ഒഴുകിയെത്തിയത്. എന്നാല്‍ ഈ സന്തോഷം പല കുടുംബങ്ങള്‍ക്കും കണ്ണീരായി മാറി.
റാറ്റിംഗന്‍ (Ratingen): ഇവിടെയുള്ള ഒരു ക്വാറി തടാകത്തില്‍ (Baggersee) നീന്താനിറങ്ങിയ 40 വയസ്സുകാരനായ ഒരു വ്യക്തി ശനിയാഴ്ച മുങ്ങിമരിച്ചു.
പൈനെ (Peine Niedersachsen): ഇവിടെ കാണാതായ 17 വയസ്സുകാരനായ ഒരുകുട്ടിയെ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ തടാകത്തില്‍ നിന്നും മരിച്ച നിലയില്‍ കണ്ടെത്തി. ഹെലികോപ്റ്ററുകളും തിരച്ചില്‍ നായ്ക്കളും ഉപയോഗിച്ചായിരുന്നു ഇവിടെ റെസ്ക്യൂ ഓപ്പറേഷന്‍ നടത്തിയത്.

തലസ്ഥാനമായ ബര്‍ലിനിലെ ഷമോഗ്വിറ്റ്സില്‍ വാടകയ്ക്കെടുത്ത ട്രെഡ്ബോട്ടില്‍ (Tretboot) നിന്ന് വെള്ളത്തിലേക്ക് ഇറങ്ങിയ മൂന്ന് സുഹൃത്തുക്കളില്‍ ഒരാളെ കാണാതായി. ബര്‍ലിനില്‍ മാത്രം ഈ വാരാന്ത്യത്തില്‍ മൂന്ന് പേരാണ് മുങ്ങിമരിച്ചത്.

പോയല്‍ ഡാം (Sachsen): ഇവിടെ ട്രെഡ്ബോട്ടില്‍ യാത്ര ചെയ്യുന്നതിനിടെ വെള്ളത്തിലിറങ്ങിയ 28~ഉം 41~ഉം വയസ്സുള്ള രണ്ട് പുരുഷന്മാര്‍ ശക്തമായ ഒഴുക്കില്‍പ്പെട്ട് കാണാതായി. ഇവര്‍ക്കായി അണ്ടര്‍വാട്ടര്‍ ഡ്രോണുകളും സോണാര്‍ ബോട്ടുകളും ഉപയോഗിച്ച് തിരച്ചില്‍ തുടരുകയാണ്. കൂടെയുണ്ടായിരുന്ന 27 കാരിയായ യുവതി സുരക്ഷിതമായി കരയിലെത്തി.

എന്തുകൊണ്ട് ഇരകളില്‍ ഭൂരിഭാഗവും പുരുഷന്മാര്‍?
മുങ്ങിമരണങ്ങളില്‍ എന്തുകൊണ്ടാണ് പുരുഷന്മാരുടെ എണ്ണം കൂടുന്നത് എന്നതിന് DLRG വക്താവ് മാര്‍ട്ടിന്‍ ഹോള്‍ഷൗസ് വ്യക്തമായ കാരണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു:

"പൊതുവെ പുരുഷന്മാര്‍ കൂടുതല്‍ അപകടസാധ്യതകള്‍ ഏറ്റെടുക്കാന്‍ മടിയില്ലാത്തവരാണ്. അവര്‍ പലപ്പോഴും വെള്ളത്തിലെ ഒഴുക്കും ആഴവും കൃത്യമായി വിലയിരുത്തുന്നതില്‍ പരാജയപ്പെടുന്നു, അല്ലെങ്കില്‍ അപകടങ്ങളെ അവഗണിക്കുന്നു."

യുവാക്കളായ പുരുഷന്മാര്‍ തങ്ങളുടെ നീന്തല്‍ക്ഷമതയെ അമിതമായി വിലയിരുത്തുമ്പോള്‍, പ്രായമായ പുരുഷന്മാരില്‍ പെട്ടെന്നുണ്ടാകുന്ന ഹൃദയസംബന്ധമായ പ്രശ്നങ്ങളും തണുത്ത വെള്ളത്തിലേക്കിറങ്ങുമ്പോഴുള്ള താപനില വ്യത്യാസവും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്ന് DLRG മുന്നറിയിപ്പ് നല്‍കുന്നു.

പ്രവാസികള്‍ ജാഗ്രത പാലിക്കുക!
ജര്‍മ്മനിയിലെ മലയാളി പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ വേനല്‍ക്കാലം ആസ്വദിക്കാനായി തടാകങ്ങളിലും നദികളിലും പോകുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിക്കുന്നു.

ലൈഫ് ഗാര്‍ഡുമാരില്ലാത്തതും നീന്തല്‍ നിരോധിച്ചതുമായ തടാകങ്ങളില്‍ (Baggersee) ഒരുകാരണവശാലും ഇറങ്ങരുത്.
ശക്തമായ അണ്ടര്‍കറന്റുകള്‍ (ഒഴുക്കുകള്‍) ഉണ്ടാകാന്‍ സാധ്യതയുള്ള നദികളിലും ഡാമുകളിലും അമിത ആത്മവിശ്വാസത്തോടെ നീന്തരുത്.

കൊടും തണുപ്പിന്റെറെ നാടുകളായി നമ്മള്‍ വിശേഷിപ്പിച്ചിരുന്ന യുറോപ്യന്‍ രാജ്യങ്ങള്‍ ഇന്ന് അദ്ഭുതപൂര്‍വമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. പല രാജ്യങ്ങളിലും താപനില 40 ഡിഗ്രി സെല്‍ഷ്യസിനും മുകളില്‍ ഉയര്‍ന്നതോടെ ജനജീവിതം പൂര്‍ണമായും സ്തംഭിച്ചു. ഫ്രാന്‍സില്‍ കടുത്ത ചൂട് കാരണം ആയിരത്തിലധികം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഫ്രാന്‍സില്‍ ജൂണ്‍ 21ന് ശേഷം മാത്രം സാധാരണയേക്കാള്‍ 1,300ലധികം മരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും 65 വയസ്സിനു മുകളില്‍ പ്രായമായവരാണ്. സ്വകാര്യ വീടുകളിലും കെയര്‍ ഹോമുകളിലും കഴിയുന്ന പ്രായമായവരാണ് ചൂടിന്റെ പ്രധാന ഇരകള്‍ വീടുകളില്‍ വച്ച് മരിച്ചവരുടെ എണ്ണത്തില്‍ മാത്രം 40 ശതമാനത്തോളം വര്‍ധനവാണ് ഉണ്ടായത്.

നിശബ്ദ കൊലയാളിയായി മാറിയ കടുത്ത ചൂട് ഉഷ്ണതരംഗത്തെ 'നിശബ്ദ കൊലയാളി' എന്നാണ് ലോകാരോഗ്യ സംഘടന വിശേഷിപ്പിച്ചത്. ചരിത്രത്തിലെ തന്നെ ഏറ്റവും കഠിനമായ ഈ ഉഷ്ണതരംഗം യൂറോപ്പിന്റെ ആരോഗ്യസംവിധാനങ്ങളെയും തകിടം മറിച്ചിരിക്കുകയാണ്.

തകര്‍ന്നടിഞ്ഞ് അടിസ്ഥാന സൗകര്യങ്ങള്‍

കടുത്ത ചൂട് മനുഷ്യരെ മാത്രമല്ല, യൂറോപ്പിന്റെ അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളെയും റോഡുകളെയും റെയില്‍വേ സംവിധാനങ്ങളെയും കൂടിയാണ് തകിടം മറിക്കുകയാണ്്. ഫ്രാന്‍സില്‍ റോഡുകളിലെ ടാര്‍ ഉരുകി ഒലിക്കുന്ന അവസ്ഥയുണ്ടായി. ട്രാം ട്രാക്കുകള്‍ വളയുകയും ട്രെയിന്‍ സര്‍വീസുകള്‍ വ്യാപകമായി റദ്ദാക്കുകയും ചെയ്തു. അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കാന്‍ റെയില്‍ ഓപ്പറേറ്റര്‍മാര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം ഫ്രാന്‍സില്‍ കടുത്ത ചൂടിന് പിന്നാലെ ഉണ്ടായ കൊടുങ്കാറ്റും ഇടിമിന്നലും കാരണം വടക്കന്‍, മധ്യ മേഖലകളിലെ 36,000ത്തോളം വീടുകളില്‍ വൈദ്യുതി വിതരണം പൂര്‍ണമായി തടസ്സപ്പെട്ടു. യൂറോപ്പിലെ പ്രധാന നദികളായ ഡാന്യൂബും പോ നദിയും വറ്റി വരണ്ടു ഹംഗറിയിലെ പാക്സ് ആണവനിലയത്തിലും ഫ്രാന്‍സിലെ ചില ആണവനിലയങ്ങളിലും ഉല്‍പാദനം

പ്രതിസന്ധിയിലായ ആരോഗ്യരംഗവും അടിയന്തര മുന്നറിയിപ്പുകളും ചൂട് കൂടിയതോടെ ആശുപത്രികള്‍ രോഗികളാല്‍ നിറഞ്ഞു. പാരിസിലെ എമര്‍ജന്‍സി വിഭാഗങ്ങളില്‍ എത്തുന്ന രോഗികളുടെ എണ്ണത്തില്‍ മൂന്നിലൊന്ന് വര്‍ധനവാണ് ഉണ്ടായത്. മെഡിക്കല്‍ ഡിസ്പാച്ച് സെന്ററുകളിലേക്കുള്ള കോളുകള്‍ 80 ശതമാനം വര്‍ധിച്ചതോടെ പാരിസിലെ 38 ആശുപത്രികളില്‍ അടിയന്തര പദ്ധതികള്‍ സജീവമാക്കി. ചൂട് താങ്ങാനാകാതെ പാരിസ് ൈ്രപഡ് മാര്‍ച്ചും പ്രമുഖ സംഗീതോത്സവങ്ങളും റദ്ദാക്കി
ജര്‍മനിയിലെ താപനില 35 ഡിഗ്രി കടന്നതോടെ ജര്‍മനിയിലെ പ്രശസ്തമായ 'ഓട്ടോബാന്‍' (എ2 മോട്ടര്‍വേ) ഹൈവേയിലെ കോണ്‍ക്രീറ്റ് പാളികള്‍ ചൂടില്‍ വിണ്ടുകീറിയതിനെ തുടര്‍ന്ന് റോഡുകള്‍ അടച്ചിടേണ്ടി വന്നു. ഒരു നഴ്സിങ് ഹോമില്‍ അന്തേവാസികളെ അടിയന്തരമായി ഒഴിപ്പിക്കേണ്ടി വന്നു. കടുത്ത ചൂടില്‍ നിന്ന് ആശ്വാസം തേടി നദികളിലും തടാകങ്ങളിലും മേല്‍നോട്ടമില്ലാതെ നീന്താന്‍ ഇറങ്ങിയ നിരവധി പേര്‍ മുങ്ങിമരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. റോം, വെനീസ്, മിലാന്‍ ഉള്‍പ്പെടെയുള്ള 18 ഇറ്റാലിയന്‍ നഗരങ്ങളില്‍ നിലവില്‍ താപനിലയില്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.

ജര്‍മ്മനിയില്‍ കടുത്ത ചൂടിന് പിന്നാലെ തീപിടുത്തങ്ങളും; ആശ്വാസമായി കൊടുങ്കാറ്റും മഴയും വരുന്നു!
മാലിന്യസംഭരണശാലയില്‍ വന്‍ തീപിടുത്തം: ഡോര്‍ട്ട്മുണ്ടിന് സമീപമുള്ള പടിഞ്ഞാറന്‍ നഗരമായ ഹാഗനില്‍ പുലര്‍ച്ചെ 3 മണിയോടെ വന്‍ തീപിടുത്തമുണ്ടായി. ഇലക്രേ്ടാണിക് അവശിഷ്ടങ്ങള്‍ കുന്നുകൂട്ടിയിട്ടിരുന്ന ഇടത്താണ് തീപിടിച്ചത്. സമീപത്തെ അ45 ഹൈവേയിലൂടെ പോയ യാത്രക്കാരാണ് തീയും പുകയും കണ്ട് ഫയര്‍ഫോഴ്സിനെ വിവരമറിയിച്ചത്. മൂന്ന് മണിക്കൂര്‍ നീണ്ട കഠിനശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.
രാജ്യവ്യാപകമായി അതീവ ജാഗ്രതാ നിര്‍ദ്ദേശം: ജര്‍മ്മനിയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ജര്‍മ്മന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്നും കടുത്ത ഉഷ്ണതരംഗ മുന്നറിയിപ്പ് (Heat Warning) നല്‍കിയിട്ടുണ്ട്. ചൂട് ഇപ്പോള്‍ കിഴക്കന്‍ മേഖലകളിലേക്ക് നീങ്ങുകയാണ്. രാത്രിയില്‍ ചൂട് കുറയാത്തതും അന്തരീക്ഷത്തിലെ അമിതമായ ഈര്‍പ്പവുമാണ് (Humidity) ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നത്.
കൊടുങ്കാറ്റും കനത്ത മഴയും വരുന്നു: ചൂടിന് ശമനം വരുത്തിക്കൊണ്ട് പടിഞ്ഞാറ്, തെക്കുപടിഞ്ഞാറന്‍ ദിശകളില്‍ നിന്ന് ശക്തമായ ഇടിയോടുകൂടിയ കൊടുങ്കാറ്റും പെട്ടെന്നുള്ള കനത്ത മഴയും രാജ്യത്തേക്ക് പ്രവേശിക്കുന്നു. വടക്കന്‍ സംസ്ഥാനമായ ഷ്ലെസ്വിഗ്~ഹോള്‍സ്റൈ്റനിലും (SchleswigHolstein) കിഴക്കന്‍ ജര്‍മ്മനിയിലും പ്രാദേശികമായി ശക്തമായ കൊടുങ്കാറ്റിന് സാധ്യതയുണ്ട്.

താപനില താഴുന്നു: പുതിയ കാറ്റിന്റെയും മഴയുടെയും ഫലമായി വരും ദിവസങ്ങളില്‍ ചൂട് ഗണ്യമായി കുറയും. ഉദാഹരണത്തിന്, ബോണ്‍ നഗരത്തില്‍ കഴിഞ്ഞ ദിവസങ്ങളിലെ കടുത്ത ചൂടിന് മാറ്റം വന്ന് ഇന്ന് 34 ഡിഗ്രിയും, തിങ്കളാഴ്ചയോടെ താപനില കൂടുതല്‍ ആശ്വാസകരമായ 27 ഡിഗ്രി സെല്‍ഷ്യസിലേക്കും താഴുമെന്നാണ് പ്രവചനം.



ഒരു തലമുറയില്‍ ഒരിക്കല്‍ മാത്രം സംഭവിക്കാറുള്ള ഇത്തരം ഉഷ്ണതരംഗങ്ങള്‍ ഇപ്പോള്‍ എല്ലാ വര്‍ഷവും ആവര്‍ത്തിക്കുകയാണ്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള സാഹചര്യവുമായി താരതമ്യം ചെയ്യുമ്പോള്‍ രാത്രികാല താപനില ഇത്രയും ഉയരാന്‍ 100 മടങ്ങ് സാധ്യത കൂടുതലാണെന്ന് ശാസ്ത്രലോകം മുന്നറിയിപ്പ് നല്‍കുന്നു

വരും ദിവസങ്ങളില്‍ ഫ്രാന്‍സ്, ജര്‍മനി തുടങ്ങി പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ പെയ്യുമെന്നും ചൂടിന് അല്‍പം ശമനമുണ്ടാകുമെന്നും പ്രവചനമുണ്ടെങ്കിലും, ഉഷ്ണതരംഗം ഇപ്പോള്‍ മധ്യ യൂറോപ്പിലേക്കും നീങ്ങുകയാണ്.
- dated 30 Jun 2026


Comments:
Keywords: Germany - Otta Nottathil - malayalee_master_degree_student_drowned_Neckar_river_heidelberg_june_28_2026 Germany - Otta Nottathil - malayalee_master_degree_student_drowned_Neckar_river_heidelberg_june_28_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
ജര്‍മ്മനിയിലെ കേരള ലത്തീന്‍ കത്തോലിക്കാ സമൂഹത്തിന്റെ ""ഒപ്പം'' കുടുംബസംഗമം ബിംഗനില്‍ നടത്തി Recent or Hot News
വിശ്വാസത്തിലും സ്നേഹത്തിലും ഒന്നായി ... തുടര്‍ന്നു വായിക്കുക
ജര്‍മനിയിലെ നിലവിലെ സ്ഥിതി അരിയാന്‍ ഈ വീഡിയോ വാര്‍ത്ത കാണുക Recent or Hot News
തുടര്‍ന്നു വായിക്കുക
ജര്‍മനിയുടെ "ലോകകപ്പ് ദുരന്തം"ത്തില്‍ ഞെട്ടി ആരാധകര്‍ Recent or Hot News

ലോകകപ്പ് ചരിത്രത്തിലാദ്യം! ഷൂട്ട്ഔട്ടില്‍ ജര്‍മ്മനിയെ വീഴ്ത്തി പാരഗ്വായ്; 'ബോസ്ററണ്‍ ദുരന്ത'ത്തില്‍ കണ്ണീരോടെ കിമ്മിഷ്പ്പട പുറത്തായി ത്തേക്ക് തുടര്‍ന്നു വായിക്കുക
ഒരു വിട്ടുവീഴ്ചയുമില്ല 33 ശുപാര്‍ശകളും അതേപടി നടപ്പിലാക്കും ജര്‍മ്മനിയില്‍ വിപ്ളവകരമായ പെന്‍ഷന്‍ പ്രഖ്യാപനവുമായി ചാന്‍സലര്‍ Recent or Hot News

ജര്‍മ്മനിയിലെ ദശലക്ഷക്കണക്കിന് പ്രവാസി മലയാളികളെയും ജീവനക്കാരെയും നേരിട്ട് ബാധിക്കുന്ന പുതിയ പെന്‍ഷന്‍ പരിഷ്കരണ പാക്കേജ് ചാന്‍സലര്‍ ഫ്രഡറിക് മെസ് സര്‍ക്കാര്‍ അതേപടി സ്വീകരിച്ചുഇതിലെ സമ്പൂര്‍ണ്ണ വിവരങ്ങള്‍,ഞങ്ങളുടെ ഇന്‍ഫോ ഡെസ-്ക് ഏറ്റവും ആകര്‍ഷകമായി, പോയിന്റുകളായി വിവരങ്ങള്‍ നല്‍കുകയാണ് തുടര്‍ന്നു വായിക്കുക
ജര്‍മ്മനിയില്‍ 'മിനി ജോബ്' സംവിധാനം നിര്‍ത്തലാക്കുന്നു ആരെയൊക്കെ ബാധിയ്ക്കും രക്ഷപെടാന്‍ മറ്റുവഴിയുണ്ടോ Recent or Hot News

ജര്‍മ്മനിയിലെ 'മിനി ജോബ്' (Mini-job) സംവിധാനം നിര്‍ത്തലാക്കുന്നതിനെക്കുറിച്ചുള്ള വിഷയമാണ് ഇന്നത്തെ എക്സ്ക്ളൂസീവില്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നത്. ജര്‍മ്മനിയിലെ ലക്ഷക്കണക്കിന് മലയാളി പ്രവാസികളെ, പ്രത്യേകിച്ച് വിദ്യാര്‍ത്ഥികളെയും വീട്ടമ്മമാരെയും നേരിട്ട് ബാധിക്കും .. തുടര്‍ന്നു വായിക്കുക
ജര്‍മ്മനിയില്‍ ചരിത്രപരമായ ആരോഗ്യ പരിഷ്കരണം ഇന്‍ഷുറന്‍സ് തുകയില്‍ വന്‍ മാറ്റങ്ങള്‍ മരുന്നുകള്‍ക്ക് വില കൂടും
ജര്‍മ്മനിയില്‍ ചരിത്രപരമായ ആരോഗ്യ പരിഷ്കരണം; ഇന്‍ഷുറന്‍സ് തുക കൂടുന്നത് തടയാന്‍ വന്‍ മാറ്റങ്ങള്‍; മരുന്നുകള്‍ക്ക് വില കൂടും, ഹോമിയോപ്പതിക്കും കഞ്ചാവിനും ഇനി ഇന്‍ഷുറന്‍സ് ഇല്ല തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us